നെടുമങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി
November 10, 2026
ആനാട് എസ്.എൻ.വി.എച്ച്.എസ്.എസിൽ സംഘടിപ്പിക്കുന്ന നെടുമങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവം അഡ്വ. ജി.ആർ. അനിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജകുമാരി ഐ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നു.