കാഴ്ചപ്പാടും ദൌത്യവും
സ്വയംപര്യാപ്തവും, പാരിസ്ഥിതികമായി സുസ്ഥിരവും, എല്ലാ പൗരന്മാർക്കും തുല്യതയും ഉയർന്ന ജീവിത നിലവാരവും ഉറപ്പുവരുത്തുന്നതുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് കാഴ്ചപ്പാട്.
സുതാര്യമായ ഭരണം: അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനം ഉറപ്പാക്കുക, വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക, കൃത്യ സമയബന്ധിതമായി സേവനങ്ങൾ നൽകുക.
അടിസ്ഥാന സൗകര്യ വികസനം: മികച്ച റോഡുകൾ, കുടിവെള്ള ലഭ്യത, ശുചിത്വമുള്ള പൊതു ഇടങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ നിലവാരം ഉയർത്തുക.
സുസ്ഥിര ഉപജീവന മാർഗ്ഗങ്ങൾ: കൃഷി, ചെറുകിട വ്യവസായങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക.
പാരിസ്ഥിതിക സംരക്ഷണം: ജലസ്രോതസ്സുകൾ സംരക്ഷിക്കുക, മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുക, പച്ചപ്പ് വർദ്ധിപ്പിക്കുക തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
ജനകീയ പങ്കാളിത്തം: എല്ലാ വികസന പ്രവർത്തനങ്ങളിലും തീരുമാനമെടുക്കലിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുക.
ഗുണമേന്മ നയം
കേരളാ പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും അനുസരിച്ചും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകൾ പ്രകാരവും പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകളും അനുബന്ധ സേവനങ്ങളും ഗ്രാമപഞ്ചായത്തിന്‍റെ സമഗ്ര വികസനവും പൌരസമൂഹത്തിന്‍റെ സംതൃ്തിയും ഉറപ്പു വരുത്തി സമയബന്ധിതമായും സാങ്കേതിക മേന്മയോടും അന്താരാഷ്ട്ര ഗുണനിലവാരം പ്രധാനം ചെയ്യുക എന്നതും അത് തുടർച്ചയായ മെച്ചപ്പെടുത്തലിന് വിധേയമാക്കുക എന്നതുമാണ് ആനാട് ഗ്രാമപഞ്ചായത്തിന്‍റെ ഗുണമേന്മാ നയം.