2024-2025 വാർഷിക ധനകാര്യ പത്രിക

ആനാട് ഗ്രാമ പഞ്ചായത്ത്-  വാർഷിക ധനകാര്യ പത്രിക (31-03-2025 പ്രകാരം)


ആനാട് ഗ്രാമ പഞ്ചായത്തിൻ്റെ 2025 മാർച്ച് 31-ലെ ബാലൻസ് ഷീറ്റ് പ്രകാരം, പഞ്ചായത്തിന്‍റെ ആകെ ആസ്തിയും ബാധ്യതയും 180,147,934.00 രൂപയായി തിട്ടപ്പെടുത്തിയിരിക്കുന്നു. ബാധ്യതകളുടെ ഭാഗത്ത് റിസർവുകൾ (10.91 കോടി രൂപ) , പ്രത്യേക ആവശ്യങ്ങൾക്കുള്ള ഗ്രാൻ്റുകളും ഫണ്ടുകളും (3.57 കോടി രൂപ) , സെക്യൂർഡ് ലോണുകൾ (3.83 കോടി രൂപ) എന്നിവ പ്രധാന ഇനങ്ങളായി നിൽക്കുന്നു. ആസ്തികളുടെ ഭാഗത്ത് ഇൻഫ്രാസ്ട്രക്ചർ സെക്ടർ (7.81 കോടി രൂപ) , സർവീസ് സെക്ടർ (2.54 കോടി രൂപ) എന്നിവയുൾപ്പെടെയുള്ള വാർഷിക പദ്ധതികളുടെ മൂലധന ചിലവുകളും, കൈവശമുള്ള സ്ഥിര ആസ്തികളും (1.42 കോടി രൂപ) , കയ്യിലുള്ള കറൻസിയും വിവിധ ബാങ്ക് അക്കൗണ്ടുകളിലെ നീക്കിയിരിപ്പും (4.91 കോടി രൂപ) പ്രധാന പങ്കുവഹിക്കുന്നു; ഒപ്പം 45,189,952.00 രൂപയുടെ ക്യുമുലേറ്റീവ് ഡിപ്രീസിയേഷനും (Accumulated Depreciation) ആസ്തികളിൽ നിന്ന് കുറവുചെയ്തിട്ടുണ്ട്. 

 

  • റസീപ്റ്റ് ആന്‍റ് പേയ്മെന്‍റ്
  • ഇൻകം ആന്‍റ് എക്സ്പെൻറ്റീച്ചർ
  • ക്യാഷ് ഫ്ലോ
  • ട്രയൽ ബാലൻസ്
  • ബാലൻസ് ഷീറ്റ്