ഘടകസ്ഥാപനങ്ങൾ
ആരോഗ്യകേന്ദ്രങ്ങൾ
ആനാട് കുടുംബാരോഗ്യകേന്ദ്രം, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം.
🏥 ആനാട് കുടുംബാരോഗ്യകേന്ദ്രം
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി കുടുംബാരോഗ്യകേന്ദ്രം, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ ആശുപത്രി, ആനാട് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കിടത്തിച്ചികിത്സയുള്ള ആശുപത്രി.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- കിടത്തിച്ചികിത്സ
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
കാർഷിക–മൃഗസംരക്ഷണ കേന്ദ്രങ്ങൾ
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആനാട് വെറ്റിനറി ഡിസ്പെൻസറി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. മൂഴി, വേങ്കവിള എന്നീ സ്ഥളങ്ങളിൽ രണ്ട് വെറ്റിനറി സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്.