ആനാട് ഗ്രാമപഞ്ചായത്ത് - മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട അവലോകനയോഗം ചേർന്നു.
June 20, 2026
ആനാട് ഗ്രാമപഞ്ചായത്ത് - മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള യോഗം 2026 ജൂണ്‍ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.പ്രിജാകുമാരി ഐ യുടെ അധ്യക്ഷതയിൽ ആനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.
യോഗത്തിൽ പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്തു. 2026-ൽ നാളിതുവരെയായി 9 ഡെങ്കു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായും, നിലവിൽ രണ്ട് സജീവ ഡെങ്കു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായും മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതായി യോഗം വിലയിരുത്തി. ഷിഗല്ല ഉൾപ്പെടെയുള്ള പുതിയ പകർച്ചവ്യാധികൾ സജീവമായതിനാൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവർത്തനം ശക്തമാക്കുന്നതിനും തീരുമാനിച്ചു. എല്ലാ സ്കൂൾ അസംബ്ലികളിലും 10 മിനിറ്റ് നേരം പകർച്ചവ്യാധി മുൻകരുതലുകൾ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്‍റ് വേങ്കവിള സജി, സ്ഥിരം സമിതി അധ്യക്ഷൻ മാർ, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി,മെഡിക്കൽ ഓഫീസർ,അസിസ്റ്റന്റ് സെക്രട്ടറി,ജെ എച്ച് ഐ മാർ,ജെ പി എച്ച് എൻ മാർ എന്നിവർ പങ്കെടുത്തു.